ആലുവ: പെരിയാറിലെ മണലും ചെളിയും അടിയന്തരമായി നീക്കണമെന്ന ആവശ്യം ശക്തം. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ സംഘടിതമായ സമരം നടക്കുന്നില്ലെങ്കിലും ജനങ്ങളിൽ ശക്തമായ പ്രതിഷേധവും അമർഷവും ആശങ്കയുമേറുകയാണ്. കഴിഞ്ഞ രണ്ടു പ്രളയത്തിലും ഏറ്റവും അധികം ദുരിതം ഉണ്ടായ പ്രദേശമാണ് ആലുവ എന്നതാണ് ആശങ്കക്ക് മുഖ്യകാരണം.മേജർ ഇറിഗേഷൻ ഓഫീസിൽ ഒ.ബി.സി കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി സാമൂഹ്യ അകലം പാലിച്ച് സംഘടിപ്പിച്ച പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ.എച്ച്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ വില്യം ആലത്തറ, വൈസ് ചെയർമാൻ പി.ആർ. നിർമൽ കുമാർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നസീർ ചൂർണിക്കര തുടങ്ങിയവർ സംബന്ധിച്ചു.