mla
മൂവാറ്റുപുഴയില്‍ നടന്ന കാലവര്‍ഷ മുന്നൊരുക്ക യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.


മൂവാറ്റുപുഴ: കാലവർഷവും പ്രകൃതി ക്ഷോഭവും നേരിടാൻ മൂവാറ്റുപുഴ താലൂക്കിൽ ഒരുക്കങ്ങൾ തുടങ്ങി.


തയ്യാറെടുപ്പുകൾ ഇങ്ങിനെ


• കൊവിഡ് കൂടി കണക്കിലെടുത്ത് പഞ്ചായത്തുകൾദുരിതാശ്വാസ ക്യാമ്പുകളും ക്വാറന്റൈൻ സൗകര്യവും ഒരുക്കണം.

• ക്യാമ്പുകൾക്ക് സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും കണ്ടെത്തി. കൊവിഡ് രോഗികൾക്കായി കോളേജുകളുടെ ഹോസ്റ്റലുകൾ, ആളൊഴിഞ്ഞ വീടുകൾ, അടഞ്ഞ് കിടക്കുന്ന ലോഡ്ജുകൾ ആശുപത്രികൾ അടക്കം കണ്ടെത്തി

• ദുരിതാശ്വാസ ക്യാമ്പിന്റെ നടത്തിപ്പിനായി വില്ലേജ് ഓഫീസറെ സഹായിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചാർജ് ഓഫീസറെ നിയമിക്കണം.

• എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജൂൺ മുതൽ ഡിസംമ്പർ വരെ കൺട്രോൾ റൂമുകൾ തുറക്കണം.

• റോഡരികിലും കടത്തിണ്ണയിലും ബസ്റ്റാന്റുകളിലും വസിക്കുന്നവർക്ക് മഴക്കാലത്ത് ഉറങ്ങാനും അത്താഴത്തിനും സൗകര്യങ്ങൾ ഏർപ്പെടുത്തണം.

• നീർച്ചാലുകളിലെ തടസങ്ങൾ മാറ്റുക, ഓടകൾ ശുചീകരിക്കുക, ഒഴുക്ക് തടസപ്പെടുന്ന എല്ലാ വസ്തുക്കളും നീക്കംചെയ്യുക

• സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും ചില്ലകളും കണ്ടെത്തി മുറിച്ച് മാറ്റാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുക. വിസമ്മതിക്കുന്നവർ അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് പരസ്യപ്പെടുത്തണം.

• ഹരിത കേരളം, തൊഴിലുറപ്പ് എന്നീ പദ്ധതികൾ ഉപയോഗിച്ച് ജല സംരക്ഷണത്തിന് കുളങ്ങളും തോടുകളും മറ്റ് ജലാശയങ്ങളും കിണറുകളും വൃത്തിയാക്കണം.

• അപകടാവസ്ഥയിലായ പരസ്യ ഹോർഡിങ്ങുകളും പഴയ പോസ്റ്റുകളും നീക്കം ചെയ്യണം.

• ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തണം. ജല അതോറിറ്റിയുടെയും ജലനിധിയുടെയും സഹായം തേടണം.

• പ്രളയാനന്തര മാലിന്യങ്ങൾ നിക്ഷേപിക്കാൻ സ്ഥലങ്ങൾ കണ്ടെത്തണം

• കൊതുക് നശീകരണം, ക്ലോറിനേഷൻ ഉപകരണങ്ങൾ, വസ്തുക്കൾ തയ്യാറാക്കണം.


യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ, ആർ.ഡി.ഒ സാബു.കെ.ഐസക്ക്, എൽ.എ തഹസീൽദാർ അസ്മ ബീവി, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ, നഗരസഭപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

.