bjpkseb
വൈദുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പി പ്രവർത്തകർ വടുതലയിൽ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം

കൊച്ചി: വൈദുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പി പ്രവർത്തകർ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിച്ചു.

അയ്യപ്പൻകാവിൽ എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. അയ്യപ്പൻകാവ് ഏരിയ പ്രസിഡന്റ് പ്രദീപ് നാരായണൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് എംഗൽസ് പച്ചാളം, അജയഘോഷ് പി.വി., സെൽവരാജ് ബി.പി എന്നിവർ പങ്കെടുത്തു.വടുതലയിൽ എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്. സ്വരാജ് ഉദ്ഘാടനം ചെയ്തു. വടുതല ഏരിയ ജനറൽ സെക്രട്ടറി രഞ്ജിത്ത് സിംഗ്, ഭാരവാഹികളായ സുമോദ് ദിനേശൻ, മുരുകൻ തുടങ്ങിയവർ നേതൃത്വം നൽകി.