bjp
ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ

നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുക, വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുക, പഞ്ചായത്തിലെ കനാലുകൾ ഉടൻ ശുചീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ മണ്ഡലം ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ പാറക്കടവ്, സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീജിത്ത് കാരാപ്പിള്ളി, ഒ.ബി.സി മോർച്ച ജില്ല സെക്രട്ടറി എം.വി. ലക്ഷ്മണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ പി.ടി. രമേശൻ, സജികുമാർ, സെക്രട്ടറി കെ.സി. മനോജ് എന്നിവർ പങ്കെടുത്തു.