അങ്കമാലി..ജില്ലയിൽ പ്രതികളെ ജയിലിലേക്ക് അയക്കുന്നതിനു മുന്നോടിയായി കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതിനായുള്ള നിരീക്ഷണ കേന്ദ്രം കറുകുറ്റിയിൽ തുടങ്ങി. റിമാൻഡ് ചെയ്യുന്ന പ്രതികളെയും മറ്റും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കി ഫലം ലഭിച്ച ശേഷമാണ് ജയിലിലേക്കു വിടുകയുള്ളു. ജയിൽ അധികൃതരുടെ നേതൃത്വത്തിൽ ഇവിടെ ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിരീക്ഷണകേന്ദ്രത്തിലെ ഏറ്റെടുത്തിരുന്ന കാർമൽ ധ്യാനകേന്ദ്രത്തിന്റെ കെട്ടിടമാണ് ഇത്തരത്തിൽ മാറ്റിയത്. 17 പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണ് നേരത്തെ ഇവിടെ ഒരുക്കിയിരുന്നത്. 5 പ്രതികളാണ് ഇപ്പോൾ ഈ നിരീക്ഷണ കേന്ദ്രത്തിലുള്ളത്.