അങ്കമാലി: എം. പി. വിരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക, വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിരേന്ദ്രകുമാറിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് പി. ടി.പോള്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ ടി.എം. വര്‍ഗീസ് അനുശേചനപ്രമേയം അവതിപ്പിച്ചു. എം. പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റിയും അനുശോചിച്ചു.ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.വർഗീസ് വൈദ്യർ, സെക്രട്ടറി പി.എം. പൗലോസ്, സജീവ് അരീക്കൽ, ടി.പി.കുരിയാക്കോസ്, വർഗീസ് പുതുവ, മേഴ്സി അനിൽകുമാർ, എൽദോ കിടേങ്ങത്ത്, ലില്ലി പൗലോസ് എന്നിവർ പ്രസംഗിച്ചു.