പള്ളുരുത്തി: കൊച്ചി കായലിൽ തുറമുഖ ട്രസ്റ്റിന്റെ സൗരോർജ വൈദ്യുതി ഉൽപ്പാദന കേന്ദ്രം ഒരുങ്ങുന്നു. ഒന്നര മെഗാവാട്ട് ശേഷിയുണ്ടാകും. ടെണ്ടർ നടപടികൾ തുടങ്ങി.
ബി.ഒ.ടി.പാലത്തിനും കണ്ണങ്ങാട്ട് പാലത്തിനും മദ്ധ്യേയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്ളാൻ്റ് സ്ഥാപിക്കുക.
നിർമ്മാണവും നടത്തിപ്പു ചുമതലയെല്ലാം കരാറുകാർക്കാണ്. 25 വർഷത്തേക്കാണ് കരാർ. ആറരകോടി രൂപയാണ് ചെലവ്. ആറ് മാസത്തിനകം പദ്ധതി സജ്ജമാക്കലാണ് ലക്ഷ്യം. തുറമുഖ ട്രസ്റ്റ് കെട്ടിട മട്ടുപാവുകളിൽ 350 മെഗാവാട്ട് സൗരോർജ പദ്ധതിക്കുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിരുന്നു.