മൂവാറ്റുപുഴ: ഇടനിലക്കാരില്ലാതെ കർഷകർക്ക് 10000 രൂപ പ്രതിമാസം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസിന്റെ (എം) നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പിൽ ധർണ നടത്തി. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മറ്റി അംഗം ടോമി കെ. തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റെ അഡ്വ.ഷൈൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമതി അംഗം ജോയി നടുക്കുടി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ ചിന്നമ്മ ഷൈൻ ,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. കെ. ജോൺ പാലക്കുഴ , ദളിത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ബാബു മനക്കപ്പറമ്പൻ തുടങ്ങിയവർ സംസാരിച്ചു. പാലക്കുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരപരിപാടി നിയോജക മണ്ഡലം സെക്രട്ടറി പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. ആരക്കുഴ മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ നടത്തിയ സമരപരിപാടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. ആയവന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരപരിപാടി മണ്ഡലം പ്രസിഡന്റ് ജോൺ ഉദ്ഘാടനം ചെയ്തു.