koorayil-kuttiyamma
പൊളിഞ്ഞുവീഴാറായ കൂരയ്ക്ക് മുമ്പില്‍ കുട്ടിയമ്മയും കുടുംബവും

പെരുമ്പാവൂർ: ചോർന്നൊലിന്ന കൂരയിൽ താമസിക്കുന്ന 75 കാരിയായ കുട്ടിയമ്മയ്ക്ക് കേന്ദ്രസർക്കാർ പദ്ധതിയിൽപ്പെടുത്തി പുതിയ വീട് നിർമ്മിച്ച് നൽകാൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് രംഗത്ത്. അടച്ചുറപ്പുള്ള വീടിന് വേണ്ടി കുട്ടിയമ്മ കയറിയിറങ്ങാത്ത ഓഫീസുകളില്ല. എം. എൽ. എയ്ക്കരികിലും പഞ്ചായത്തിലുമായി സങ്കടം ബോധിപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.ഒൻപത് വർഷത്തോളമായി ഇടിഞ്ഞു വീഴാറായ കൂരക്കുള്ളിലെ താമസിക്കുന്ന കുട്ടിയമ്മയും രോഗിയായ മകൾക്കും മരുമകനും ഈ കാലവർഷത്തിൽ ഇനി എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ബി.ജെ.പി നേതാവ് രേണു സുരേഷിന്റെ സഹായമെത്തുന്നത്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽപ്പെട്ട മുടക്കുഴ പഞ്ചായത്തിലെ മൂന്നാം വാർഡായ വാണിയപ്പളളിയിൽ ഉൾക്കൊളളുന്ന ചുണ്ടക്കുഴി പെരങ്ങാട് ഹരിജൻ കോളനിയിലാണ് കുട്ടിയമ്മയും കുടുംബവും കഴിയുന്നത്.