youth-congress-moothakunn
യൂത്ത് കോൺഗ്രസ് നടത്തിയ വെള്ളത്തിൽ ഇറങ്ങിനിന്നുള്ള സമരം.

പറവൂർ: പ്രളയനാന്തരം പെരിയാറിലും കൈവഴികളിലും അടിഞ്ഞു കൂടിയ ചെളിയും എക്കലും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വടക്കേക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളത്തിൽ ഇറങ്ങി നിന്ന് സമരം ചെയ്തു. 2018 പ്രളയം ഏറ്റവും അധികം ബാധിച്ച വടക്കേക്കര പഞ്ചായത്തിലെ ഇടത്തോടുകളിലും പെരിയാറിന്റെ കൈവഴിയിലും മണ്ണും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. വടക്കേക്കര മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ദിനേശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. മധുലാൽ. പി. വിഷ്ണു രഞ്ജിത്ത്, അർജുൻ മദൻ, എം.ടി. കൃഷ്ണകുമാർ, സജയ് തുടങ്ങിയവർ പങ്കെടുത്തു.