മൂവാറ്റുപുഴ: കാർഷിക ഉല്പന്നങ്ങളുടെ വിലതകർച്ച മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളുടെ മേൽ അമിത വെെദ്യുതി ചാർജ് അടിച്ചേൽപ്പിക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ( ജേക്കബ്) മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി. സമരം കേരള കോൺഗ്രസ് ( ജേക്കബ്) ഉന്നതാധികാര സമതി അംഗം റജി ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൻസൂർ പാളയംപറമ്പിൽ, മാത്യു , ബിജു കെ.തോമസ്, ബേസിൽ എന്നിവർ സംസാരിച്ചു.