കൊച്ചി : ആലപ്പുഴ ജില്ലയിലെ കറ്റാനത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി പിൻവലിച്ചു. മേയ് 11ലെ ഉത്തരവ് തിരിച്ചു വിളിച്ചാണ് സിംഗിൾബെഞ്ചിന്റെ നടപടി.
സുഹൈലിനെ കേസിൽ കക്ഷി ചേർത്ത ഹൈക്കോടതി ഹർജി ഉചിതമായ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാനും നിർദ്ദേശിച്ചു.
വിഷ്ണു, ഹിലാൽ, റിയാസ്, നാദീം എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ കക്ഷി ചേരാൻ താൻ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി ഉത്തരവു പുന: പരിശോധിക്കാൻ സുഹൈൽ നൽകിയ ഹർജിയിലാണ് മുൻകൂർ ജാമ്യം റദ്ദാക്കിയത്. സുഹൈൽ ഉൾപ്പെടെയുള്ളവരെ കേട്ട് കോടതി വീണ്ടും ഇക്കാര്യത്തിൽ തീരുമാനം എടുക്കും.