വൈപ്പിൻ: 103 വർഷം മുൻപ് സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടത്തിയ മിശ്രഭോജനത്തിന്റെ വാർഷികം ചെറായിയിൽ ആഘോഷിച്ചു. സഹോദരൻ അയ്യപ്പൻ സ്മാരക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹോദരന്റെ ജന്മഗൃഹത്തിൽ നടത്തിയ വാർഷിക ആഘോഷം സഹിത്യകാരൻ പൂയ്യപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സ്മാരക കമ്മിറ്റി സെക്രട്ടറി മയ്യാറ്റിൽ സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഒ.കെ കൃഷ്ണകുമാർ,കെ.കെ വേലായുധൻ എന്നിവർ സംസാരിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പരിപാടി.