വൈപ്പിൻ: മാലിപ്പുറം ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വ്യക്തിഗത സുരക്ഷ ഉപകരണകിറ്റുകൾ എസ്. ശർമ്മ എം.എൽ.എ സ്റ്റേഷൻ ഓഫീസർ ബി രാജേഷ് കുമാറിന് കൈമാറി. കൊവിഡിൻറെ പാശ്ചാത്തലത്തിൽ വിവിധ കേന്ദ്രങ്ങളിലെ അണുനശീകരണ പ്രവർത്തനങ്ങളിൽ യഥാസമയം ഇടപെടുന്ന ഫയർ ഫോഴ്‌സ് ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ മുൻകരുതൽ ഒരുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് കൊച്ചി തഹസിൽദാർ എ.ജെ തോമസ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പി.പി.ഇ കിറ്റുകൾ എത്തിക്കുകയായിരുന്നു.