പറവൂർ: പ്രളയസാധ്യത മുന്നിൽ കണ്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പരിഗണിച്ച് ജലവിഭവ വകുപ്പ് മന്ത്രി 2ന് തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ഇതിനുമുമ്പായി നാളെ (തിങ്കൾ) പറവൂരിൽ ജില്ലാ കളക്ടർ പങ്കെടുക്കുന്ന യോഗം ചേർന്ന് വിശദാംശങ്ങൾ തയ്യാറാക്കും. പെരിയാറിലെ കൈവഴികളിലുള്ള ഇരുപുഴകളിലേയും മണലും എക്കലും അടിയന്തരമായി നീക്കം ചെയ്യണമെന്നും പറവൂരിലെ പ്രധാനപ്പെട്ട 25 തോടുകൾ ആഴുംകൂട്ടി വെള്ളമൊഴുക്ക് സുഗമമാക്കണമെന്നും വി.ഡി. സതീശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.