മൂവാറ്റുപുഴ: യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന് മുന്നോടിയായി ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു. പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം വൃക്ഷതെെകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി മുതിരകലയിൽ, വൈസ് പ്രസിഡന്റ് പി.എം ഷാൻ പ്ലാക്കുടി, ജോയിൻ സെക്രട്ടറി നൗഫൽ പി.എം, അംഗങ്ങളായ സിറാജ് പ്ലാക്കുടി, സിദ്ധീഖ് എം.എസ്, അൽത്താഫ് നാസർ, സാലിഹ് പ്ലാക്കുടി, ജാസിർ എ.എ എന്നിവർ സംസാരിച്ചു.