പെരുമ്പാവൂർ: മോട്ടോർ വാഹന വകുപ്പിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരുമ്പാവൂർ പ്രൈവറ്റ് സ്റ്റാൻഡും ബസുകളും അണുനശീകരണം നടത്തി. ഓരോ ട്രിപ്പുകൾക്ക് ശേഷം ബസുകൾ അണുനശീകരണം നടത്തണമെന്ന് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് ബസ് ജീവനക്കാർക്ക് ക്ലാസെടുത്തു. എം.വി.ഐ എൻ.കെ ദീപു, എ.എം.വി.ഐമാരായ സത്യൻ, രഞ്ജിത് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.സജാദ്, മുഹമ്മദ് ഫൈസൽ, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.