മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്നും 418 പേർക്ക് ചികിത്സാ ധനസഹായമായി 94 ലക്ഷം രൂപ കൂടി അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.

ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച തുക അവരവരുടെ അക്കൗണ്ടുകളിലേയ്ക്കാണ് അയക്കുന്നത്. നാടിന്റെ വികസന പ്രവർത്തനങ്ങളോടൊപ്പം സർക്കാർ ധനസഹായങ്ങൾ അർഹതപ്പെട്ടവരുടെ കൈകളിലെത്തുമ്പോഴെ നാടിന്റെ വികസനം യാഥാർത്ഥ്യമാകുകയുള്ളുവെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. കഴിഞ്ഞ നാല് വർഷം കൊണ്ട് 3500ഓളം ആളുകൾക്കായി ആറ് കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നിയോജക മണ്ഡലത്തിൽ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വിതരണം ചെയ്തു കഴിഞ്ഞു. ഇതോടൊപ്പം തന്നെ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുരിതത്തിലായ നിർദ്ധനരോഗികൾക്ക് വിവിധ സംഘടനകളുടെയും വ്യക്തികളുടെ സഹായത്താൽ മരുന്നുകൾ വാങ്ങി നൽകിയതായും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.