നീലീശ്വരം: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സസ്‌പെൻഡു ചെയ്ത നീലീശ്വരം ശാഖ ഭരണസമിതിയിലെ മുൻ സെക്രട്ടറിക്കും കമ്മിറ്റിയംഗത്തുമെതിരെ കാലടി പൊലീസ് കേസെടുത്തു.
മലയാറ്റൂർ നീലീശ്വരം സർവ്വീസ് സഹകരണ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നും 5 ലക്ഷം രൂപ അനധികൃതമായി പിൻവലിച്ചതായാണ് കേസ്. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണനാണ് പരാതിക്കാരൻ.
നീലീശ്വരം, കളപ്പുരയ്ക്കൽ, കെ.കെ അജിത്, കൊറ്റമം, കൊച്ചാതി,കെ,കെ ശിവൻ എന്നിവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് കേസ്.