കൊച്ചി: വർഷകാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിൽ താഴെ നിറുത്താൻ കേരള,തമിഴ്നാട് സർക്കാരുകൾ ധാരണയിലെത്തണമെന്ന് സേവ് കേരള ബ്രിഗേഡ് ഭാരവാഹികൾ പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ദ്ധ സമിതിയെ വച്ച് ഡാമിന്റെ ഡീകമ്മീഷൻ തീയതി നിശ്ചയിക്കണം. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പും സാരമായി കുറച്ചുനിറുത്തി പ്രളയത്തെയും മുല്ലപ്പെരിയാറിൽ നിന്നുള്ള ഭീഷണിയെയും നേരിടാൻ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.റസൽ ജോയ്, സെക്രട്ടറി അമൃതപ്രീതം ബിബിൻ, ഫാ.ജയയ്സൺ മുളരിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.