കൊച്ചി: സി.ഐ.ടി.യു 50ാം സ്ഥാപക ദിനാചരണം കലൂർ മെട്രോ സ്‌റ്റേഷന് സമീപം ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ചുമട്ട് തൊഴിലാളി യൂണിയൻ കലൂർ ബ്രാഞ്ച് പ്രസിഡന്റ് സി. മണി അദ്ധ്യക്ഷനായി. കെ.വി. മനോജ്, സോജൻ ആന്റണി, കെ.ജെ. ഡോൺസൺ എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.