ksu
കെ.എസ്.യു.സ്ഥാപക ദിനത്തില്‍ ആട്ടായം മഴവില്‍ ഗ്രാമത്തിലെ നിര്‍ദ്ധനര്‍ക്കുള്ള ബിരിയാണി കിറ്റുകളുടെ വിതരണം മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖ് നിര്‍വഹിക്കുന്നു

മൂവാറ്റുപുഴ: കെ.എസ്.യു സ്ഥാപക ദിനത്തിൽ പായിപ്ര ഗ്രാമപഞ്ചായത്തിലെ ആട്ടായം മഴവിൽ ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലേയും 63ഓളം നിർദ്ധന കുടുംബങ്ങൾക്ക് കെ.എസ്.യു മുളവൂർ മണ്ഡഡലം കമ്മിറ്റി ബിരിയാണി കിറ്റ് വിതരണം ചെയ്തു.പായിപ്ര ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് കെ.എച്ച്.സിദ്ധീഖ് ബിരിയാണി കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ്.യു.മുളവൂർ മണ്ഡലം പ്രസിഡന്റ് ഷാഹുൽ.എം.എൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫൈസൽ വടക്കനേത്ത്, നേതാക്കളായ രാഹുൽ മനോജ്, രൂപൻ സേവ്യാർ, ദേവദാസ് തുടങ്ങിയവർ നേതൃത്വം നൽകി.