കൊച്ചി: ഹരിത സൊസൈറ്റി പൂണിത്തുറ ഉൽപാദിപ്പിച്ച പച്ചക്കറിതൈകളുടേയും ഗ്രോബാഗിന്റെയും വിതരണോദ്ഘാടനം കൊച്ചി നഗരസഭ കൗൺസിലർ വി.പി.ചന്ദ്രൻ നിർവഹിച്ചു.ചമ്പക്കര ഇക്കാേ ഷോപ്പിൽ നടന്ന ചടങ്ങിൽ കെ .പി .ബിനു അദ്ധ്യക്ഷനായി. കെ. ജി. പ്രദീപ് കുമർ, ഇ.കെ സന്തോഷ്, ടി.വി.വിശ്വംഭരൻ, കെ. വി. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ കാർഷിക സർവകലാശാലയുടെ ഗുണനിലവാരമുള്ള വിത്തുകളാണ് പച്ചക്കറിതൈകൾ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഗ്രോബാഗ് തയ്യാറാക്കുന്നത് പ്രത്യേകം തയ്യാറാക്കിയ പോട്ടിംഗ് മിശ്രിതം നിറച്ചാണ്. കുറ്റി പയർ, പടവലം, പാവൽ, മത്തങ്ങ, വഴുതന, വെണ്ട, മുളക് തുടങ്ങിയ തൈകളാണ് വില്പനക്കായി ഒരുക്കിയിട്ടുള്ളത്. വിവരങ്ങ്ൾക്ക്:9895007482