bjp
ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടേയും മുനിസിപ്പൽ സമിതിയുടേയും നേതൃത്വത്തിൽ നടത്തുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പു രോഗികൾക്ക് നൽകുന്ന വീൽചെയർ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു കടാതി കാരോട്ടമഠത്തിൽ ശിവരാമന് കൈമാറുന്നു

മൂവാറ്റുപുഴ: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടേയും മുനിസിപ്പൽ സമിതിയുടേയും നേതൃത്വത്തിൽ നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർദ്ധ്യക്യ രോഗത്തെ തുടർന്ന് കിടപ്പിലായ മൂവാറ്റുപുഴ കടാതി കാരോട്ടമഠത്തിൽ ശിവരാമന് വീൽചെയർ നൽകികൊണ്ടാണ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു ശിവരാമന് വീൽ ചെയർ കൈമാറി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. തങ്കക്കുട്ടൻ, മുനിസിപ്പൽ സമിതി പ്രസിഡന്റ് രമേശ്‌ പുളിക്കൽ, ജനറൽ സെക്രട്ടറി. കെ.കെ. രമണൻ, വീൽചെയർ സംഭാവനയായി നൽകിയ മാരിയിൽ ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നഗരസഭ അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ മാസ്ക് വിതരണവും നടത്തി.