മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വറുഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബൾക്കിസ് റഷീദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയൂബ് ഖാൻ ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .ടി. മനോജ് കാവന ഗവ: എൽപി സ്‌കൂൾ അദ്ധ്യാപിക.പി .പി. ലീല എന്നിവർ പങ്കെടുത്തു.