mp-veerendra-kumar

കൊച്ചി: കേരളത്തിന് ഒരു മുഖവുര ആവശ്യമില്ലാത്ത നേതാവാണ് എംപി വീരേന്ദ്രകുമാറെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ അനുസ്മരിച്ചു. പ്രതിഭാധനനായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാഹിത്യ രംഗത്തെ സംഭാവനകളായി സൂക്ഷിക്കപ്പെടും. എഴുത്തുകാരനെന്ന നിലയിൽ ജനപക്ഷത്ത് നിന്നും മതേതരത്വത്തിന് വേണ്ടിയും സോഷ്യലിസ്റ്റ് മൂല്യങ്ങൾക്ക് വേണ്ടി പോരാടിയ വ്യക്തിയാണ് എം.പി. വീരേന്ദ്രകുമാറെന്നും അശോകൻ പറഞ്ഞു.