കൊച്ചി: കോയിതറ തോട് ശുചീകരണം നഗരസഭയും ജില്ലാ ഭരണകൂടവും മനപ്പൂർവം അട്ടിമറിക്കുകയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ പറഞ്ഞു. ബി.ഡി.ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ, ബി.ജെ.പി ഏരിയാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേൽനോട്ടം നിർവഹിക്കാൻ ഉദ്യോഗസ്ഥനില്ലെന്നും മേയ് 31നകം ശുചീകരണം പൂർത്തിയാകുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം പ്രസിഡന്റുമാരായ കെ.എസ് വിജയൻ, കെ.കെ പീതാംബരൻ, എൻ.ഡി.എ നേതാക്കന്മാരായ അഡ്വ. അശോകൻ ഒടുവിൽ, രജീവൻ, ബിറ്റി ഹരിദാസ്, എം.പി ജനീഷ്, സാറാമ്മ സൈമൺ, പി.എസ് ഷാ, ജീവൻ കെ.ജെ, ജോസഫ് സിബി വർഗീസ്, നിഷാന്ത് എം.എസ് തുടങ്ങിയവർ ഉപവാസ സമരത്തിൽ സംസാരിച്ചു.