കൊച്ചി: പ്രതിസന്ധിയിലായ ഔട്ട് ഡോർ പരസ്യ രംഗത്തെ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള ഔട്ട് ഡോർ അഡ്വർടൈസ്‌മെന്റ് വർക്കേഴ്‌സ് യൂണിയൻ ജില്ല കമ്മിറ്റി ഇടപ്പള്ളി പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന പ്രസിഡന്റ് കെ. കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഫ്ളക്‌സ് നിരോധനം മുതൽ പട്ടിണിയുടെ വറചട്ടിയിലാണെന്നും കൊവിഡ് കാലത്ത് തൊഴിലാളികൾ നിരാലംബരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് മാത്യു പൊറ്റക്കൽ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ജില്ലാ ഭാരവാഹികളായ കെ. ബി. നിസാർ, കെ. ഡി. സജീവൻ, എം. എം. ലിജി, വി. ആർ. സാജു, സുജിത്ത് ഷാജി എന്നിവർ സംസാരിച്ചു.