kseb

കൊച്ചി: കൊറോണയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ കഴിയാതെ എല്ലാവരും വീട്ടിലിരിപ്പായി.വർക്ക് ഫ്രം ഹോം എന്ന സംവിധാനവും പ്രവർത്തികമായതോടെ വൈദ്യുതി ഉപയോഗവും കൂടി. വൈദ്യുതി ബില്ലുകള്‍ ഒന്നിച്ചടയ്ക്കാന്‍ പ്രയാസമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇളവുകൾ നൽകാനൊരുങ്ങി കെഎസ്ഇബി.ബില്‍ തുക പകുതി അടച്ചാല്‍ ബാക്കി രണ്ടുതവണകളായി അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സൗകര്യമൊരുക്കും.

കൊറോണക്കാലത്ത് പ്രതിസന്ധിയിലായ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടേയും സ്വകാര്യ ആശുപത്രികളുടേയും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള ലോക് ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും.ഫിക്‌സഡ് ചാര്‍ജിലെ ബാക്കി തുക 2020 ഡിസംബര്‍ 15 വരെ പലിശയില്ലാതെ അടയ്ക്കാനുള്ള സാവകാശവും നല്‍കും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോക് ഡൗണ്‍ കാലയളവില്‍ ബിൽ തുക കൂടിയത് സംബന്ധിച്ച പരാതികള്‍ ധാരാളം വന്നിരുന്നു.ഈ പരാതികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്താന്‍ വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.