കൊച്ചി: നവീകരിച്ച ഫെഡറൽ ബാങ്ക് കുണ്ടന്നൂർ ശാഖ മരട് പി.എസ് മിഷൻ ഹോസ്പിറ്റലിനു സമീപത്ത് പ്രവർത്തനമാരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം സെന്റ്. മേരി മഗ്ദലിൻ പള്ളി വികാരി ഫാ. ജോസഫ് ചേലാട് നിർവഹിച്ചു. വാർഡ് മെബർ സുജാത ശിശുപാലൻ എ.ടി.എം ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോസ് കെ മാത്യു , സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോണൽ ഹെഡുമായ അനിൽകുമാർ വി.വി, വൈസ് പ്രസിഡന്റും എറണാകുളം റീജിയണൽ ഹെഡുമായ ബിനോയ് അഗസ്റ്റിൻ, സീനിയർ മാനേജരും കുണ്ടന്നൂർ ബ്രാഞ്ച് ഹെഡുമായ ഷെറിൻ പി. ജോൺ എന്നിവർ പങ്കെടുത്തു.