മൂവാറ്റുപുഴ: സഹകരണ മേഖലയോടും ജീവനക്കാരോടുമുള്ള കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, കളക്ഷൻ ഏജന്റുമാരുടെയും സാമൂഹിക പെൻഷൻ വിതരണക്കാരുടെയും ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. താലൂക്ക് പ്രസിഡന്റ് കെ.എ. സണ്ണി, സെക്രട്ടറി സിബി പി. സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റിഅംഗം ഡേവിഡ് ചെറിയാൻ, സി.പി. സണ്ണി, ബാബു പീറ്റർ, സനിൽ സജി, അമൽ തൃക്കളത്തൂർ, സർക്കിൾ സഹകരണ യൂണിയൻ അംഗം ബിജു തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.