mulavoor
സി.പി.എം മുളവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം പുത്തേത്ത് ജോയിയുടെ സ്ഥലത്ത് മരച്ചീനിക്കമ്പ് നട്ടുകൊണ്ട് ഗോപി കോട്ടമുറിക്കൽ നിർവഹിക്കുന്നു.

മൂവാറ്റുപുഴ: മുഖ്യമന്ത്രി നിർദേശിച്ച സുഭിക്ഷകേരളം പദ്ധതി ഏറ്റെടുത്ത് സി.പി.എം മുളവൂർ ലോക്കൽ കമ്മറ്റി. മൂവാറ്റുപുഴ അർബൻ ബാങ്ക് വൈസ് ചെയർമാൻ കൂടിയായ മുളവൂർ പുത്തേത്ത് ജോയിയുടെ 50 സെന്റ് സ്ഥലത്ത് മരച്ചീനിയുൾപ്പെടെ വിവിധയിനം നടീൽ വസ്തുക്കളാണ് കൃഷിചെയ്യുന്നത്. ഒരുക്കിയ മണ്ണിൽ മരച്ചീന് കമ്പുനട്ടുകൊണ്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും അർബൻ ബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഇ.എം. ഷാജി അദ്ധ്യക്ഷത വഹിച്ചു. പായിപ്ര സഹകരണ ബാങ്ക് ഡയറക്ടർ പി.ഇ. മുഹമ്മദ്, വി.എസ്. മുരളി ,വിജ്ഞാനപോഷിണി ലെെബ്രറി സെക്രട്ടറി സി.സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.