പിറവം : പിറവം വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തുവാൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. രാമമംഗലം, കൂത്താട്ടുകുളം, പാമ്പാക്കുട, ഇലഞ്ഞി എന്നീ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. സ്മാർട്ട് വില്ലേജായി ഉയർത്തിയ തിരുമാറാടി വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനത്തിനുള്ള നടപടികൾ നടന്നുവരികയാണ്.