കൊച്ചി: വ്യത്യസ്തമായ പഠന അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന വിദ്യാർത്ഥികളുടെ മാനസികാരോഗ്യമെന്ന വിഷയത്തെ അടിസ്ഥാനമാക്കി മൂന്നുദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വെബിനാർ പരമ്പരയ്ക്ക് തുടക്കമിട്ട് ഗാർഡിയൻ പബ്ലിക് സ്‌കൂൾ. ബ്രെയിൻ ഫ്രണ്ട്‌ലി ലേണിംഗിലെ പ്രമുഖരായ എഡ്യൂബ്രിസ്‌കുമായി സഹകരിച്ച് ആരംഭിച്ച പരമ്പര ജൂൺ 2ന് അവസാനിക്കും. വൈകിട്ട് 7മുതൽ 8വരെയാണ് പരിപാടി. മുൻ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞനും ബിൽഡ് (ബ്രെയിൻ യൂട്ടിലൈസേഷൻ ഇൻ ലേണിംഗ് ആൻഡ് ഡവലപ്‌മെന്റ്) രീതിയുടെ സ്ഥാപകനുമായ സൈജു അരവിന്ദാണ് മുഖ്യ പ്രഭാഷകൻ.