പിറവം : ഹരിതം സഹകരണം പദ്ധതിയുമായി രാമമംഗലം സർവീസ് സഹകരണ ബാങ്ക്. പദ്ധതിയുടെ ഭാഗമായി അത്യുത്പാദന ശേഷിയുള്ള തെങ്ങിൻതൈകൾ വിതരണം ചെയ്യും. ബാങ്കിലെ അംഗങ്ങൾക്ക് ഒരു കുടുംബത്തിൽ ഒരുതൈ സബ്സിഡി നിരക്കിൽ 100 രൂപക്ക് ലഭിക്കും. പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിതരണം തുടങ്ങും. ആവശ്യമുള്ളവർ ജൂൺ 3നു മുമ്പ് പേരുകൾ ഹെഡ് ഓഫീസിലോ ബ്രാഞ്ച് ഓഫീസിലോ രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് സി.സി. ജോൺ, സെക്രട്ടറി ജിബി ചെറിയാൻ എന്നിവർ അറിയിച്ചു