periyar
പെരിയാറിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച് പുഴയിൽ മുങ്ങുന്നതിനുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് പെരിയാറിൽ മുങ്ങി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഉദ്ഘാടന പ്രസംഗത്തിനൊന്നും നിന്നില്ല. കംപ്രസർ ഘടിപ്പിച്ച ഇരുമ്പ് ഹെൽമറ്റ് തലയിൽ അണിഞ്ഞ് പെരിയാറിൽ ഒറ്റമുങ്ങൽ. പിന്നെ നരസിംഹം സിനിമാ സ്റ്റൈലിൽ മുകളിലേക്ക്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബാണ് രക്ഷാപ്രവർത്തനത്തിന് പരിശീലനം വേറിട്ടരീതിയിൽ ഉദ്ഘാടനം ചെയ്തത്. പെരിയാറിൽ അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്താനും മൃതദേഹം കണ്ടെത്താനും പ്രളയഭീഷണിയെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പെരിയാറിൽ സുരക്ഷാ പരിശീലനം ആരംഭിച്ചത്.

കടുങ്ങല്ലൂർ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കര ഭാഗത്ത് പെരിയാറിലാണ് പരിശീലനം.ഗ്രാമപഞ്ചായത്തംഗം കെ.എ. ഷുഹൈബ്, എം.ബി. ജലീൽ, നിയാസ് കപ്പൂരി, റഫീക്ക് ബഷീർ, കെ.എം. അബ്ദുൽ റഷീദ്, സലീം മല്ലിശ്ശേരി എന്നിവർ പങ്കെടുത്തു. 2018ലെ പ്രളയത്തിൽ ദ്വീപിലെ നൂറുകണക്കിന് വൃദ്ധരെയും രോഗികളെയും വഞ്ചിയിലും ചെറുതോണികളിലും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തനം നടത്തിയ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. പുഴകളിൽ അപകടപ്പെട്ടവരെ രക്ഷിക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സംഘം രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. പുഴയിൽ വീണ നിരവധി ആളുകളെ രക്ഷപെടുത്തുകയും 50തോളം മൃതദേഹം കണ്ടെടുക്കുകയും ചെയ്ത കുഞ്ഞുണ്ണിക്കര സ്വദേശി കടുക്കാട്ട് യൂസഫാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. എം.ബി. സുധീർ, അൻസാരി ചാലിയേൽ, സലീം ചേന്നാട്ട്, നൗഷാദ് കരിമ്പേപ്പടി, നൗഷാദ് തച്ചായി എന്നിവരും സന്നിഹിതരായിരന്നു.

പെരിയാറിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച് പുഴയിൽ മുങ്ങുന്നതിനുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് പെരിയാറിൽ മുങ്ങി ഉദ്ഘാടനം ചെയ്യുന്നു