 ഒരാൾക്ക് കൂടി രോഗം

കൊച്ചി: സമ്പൂർണ ലോക്ക് ഡൗൺ ഞായറാഴ്ച ഒരാൾക്കു കൂടി കൊവിഡ് സ്ഥീരികരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ 30 ആയി. മേയ് 27 ന് മുംബയിൽ നിന്ന് വിമാത്തിൽ കൊച്ചിയിലെത്തിയ 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടതോടെ 29 ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വീടുകളിൽ ഇന്നലെ 798 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച510 പേരെ ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8737ആയി. ഇന്നലെ പത്ത് പേരെ കൂടി നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 ഐസൊലേഷൻ

ആകെ: 8826

വീടുകളിൽ: 8737

ആശുപത്രി: 89

മെഡിക്കൽ കോളേജ്: 38

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 07

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

പോർട്ട് ട്രസ്റ്റ് ആശുപത്രി: 03

ഐ.എൻ.എസ് സഞ്ജീവനി: 04

സ്വകാര്യ ആശുപത്രി: 35


 റിസൽട്ട്

ആകെ: 116

പോസിറ്റീവ് :01

ലഭിക്കാനുള്ളത്: 151

ഇന്നലെ അയച്ചത്: 141


 ഡിസ്ചാർജ്

ആകെ: 10

മെഡിക്കൽ കോളേജ്: 03

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

സ്വകാര്യ ആശുപത്രി: 05

 കൊവിഡ്

ആകെ: 30

മെഡിക്കൽ കോളേജ്: 26

ഐ.എൻ.എസ് സഞ്ജീവനി: 04