kklm
യൂത്ത് മൂവ്മെന്റ് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ യൂണിയൻ കൗൺസിലർ ബിജു പൊയ്ക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി ഒലിയപ്പുറം 869-ാം നമ്പർ ശാഖയിലെ യൂത്ത് മൂവ്മെന്റ് അംഗങ്ങൾ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗുരുദേവ, ശാഖാമന്ദിരത്തിന്റെ ഭാഗങ്ങളും പരിസരപ്രദേശങ്ങളും അഴുക്കുചാലുകളും മലിനജലം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും വൃത്തിയാക്കി. എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ ബിജു പൊയ്ക്കാടൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് സെക്രട്ടറി അനന്തു. പി. സന്തോഷ്, വൈസ് പ്രസിഡന്റ് നവീൻ സന്തോഷ്, കമ്മിറ്റി അംഗങ്ങളായ വിജേഷ് ദിവാകരൻ, പ്രണവ് പ്രസാദ്, ദീപുരാജു, അഖിൽ സുരേഷ്, വിഷ്ണു, ഉല്ലാസ് ഷാജി, അരുൺ, ഋഷികേശ് ബിജു, എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരും.