കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിന്റെ വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. ശിലാസ്ഥാപനം കോളേജ് ട്രസ്റ്റ് ചെയർമാൻ ബാബുപോൾ, സെക്രട്ടറി ഡോ. വിജു ജേക്കബ്, ട്രഷറർ ഡോ. ശശി എളൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. കോലഞ്ചേരി പള്ളി വികാരി ഫാ. ജേക്കബ് കുര്യൻ കൂദാശ നടത്തി. എഴുപതിനായിരം ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടം റൂസയിൽ നിന്നനുവദിച്ച ഫണ്ടുകൂടി ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് നിലകളാണ് നിർമ്മിക്കുന്നത്. ക്ലാസ് മുറികൾ, ആഡിറ്റോറിയം, സെമിനാർ ഹാൾ, കാന്റീൻ എന്നിവ പ്രവർത്തനക്ഷമമാകുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.