കോലഞ്ചേരി: പൂത്തൃക്ക പത്താംമൈലിൽ ആനക്കോട് ദേശീയപാത വളവിൽ കാനയിലേക്ക് ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യംതള്ളി. ഇതിന് തൊട്ടുചേർന്നാണ് ചെമ്മല പട്ടികജാതി കോളനി കുടിവെള്ള പദ്ധതിയിൽപ്പെട്ട കിണർ സ്ഥിതിചെയ്യുന്നത്. പഞ്ചായത്തംഗങ്ങളായ ജോണി മനിച്ചേരി, ജോൺ ജോസഫ് ,എ. സുഭാഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജീവ്, കെ.കെ. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് ശുചീകരണവും ക്ലോറിനേഷനും നടത്തി.