library
സംസ്ഥാന സർക്കാരിന്റെ ഞായറഴ്ച ശുദ്ധീകരണത്തിന്റെ ഭാഗമായി പായിപ്ര യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ പോയാലിമല ശുചീകരണവും വൃക്ഷത്തൈ നടലിന്റേയും ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് പി.എച്ച് സക്കീർ ഹുസൈൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര യുണൈറ്റഡ് ലൈബ്രറിയുടെ കീഴിലുള്ള കാർഷിക ക്ലബിന്റെയും യുവജന കമ്മിറ്റിയുടെയും നേതൃത്വത്തിൽ പോയാലിമല ശുചീകരണവും വൃക്ഷത്തൈ നടലും നടത്തി. 500 വൃക്ഷത്തൈകൾ നടുകയും 50കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. വൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് പി.എച്ച് സക്കീർ ഹുസൈൻ നിർവഹിച്ചു. കാർഷിക ക്ലബ് സെക്രട്ടറി മുഹ്സിൻ റസാഖ് അദ്ധ്യക്ഷത വഹച്ചു. സെക്രട്ടറി ഷാഫി മുതിരക്കാലായിൽ സ്വാഗതം പറഞ്ഞു. ലൈബ്രറി ജോയിന്റ് സെക്രട്ടറി പി.എം. നൗഫൽ, യുവജനവിഭാഗം പ്രസിഡന്റ് സിറാജ് പ്ലാക്കുടി, ഷാനവാസ് പറമ്പിൽ, എം.എസ്. സിദ്ധീഖ്, അനസ് എം.എം, ഉനൈസ് ആലപ്പുറം, ഷിയാസ് പുലകുടി, സാദിഖ് സി.യു, അൽത്താഫ് നാസർ, സാലിഹ് പ്ലാക്കുടി, ഷിഹാബ് പി.എ , ഷിഹാബ് പോണ്ടാണം, റാസിഖ് ജലീൽ എന്നിവർ നേതൃത്വം നൽകി.