mla
ആവോലി ഗ്രാമപഞ്ചായത്തിൽ നടന്ന ശുചീകരണ പ്രവർത്തനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി നാടെങ്ങും ശുചീകരണ ദിനം ആചരിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സാമൂഹികസന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. സർക്കാർ സ്ഥാപനങ്ങൾ വീടും പരിസരങ്ങളും പൊതുനിരത്തുകളടക്കം ശുചിയാക്കി. കൊവിഡ് 19ന്റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ആവോലി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോർഡി.എൻ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബൽക്കീസ് റഷീദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി.മനോജ്, മെമ്പർമാരായ എം.കെ.അജി, ഷിബു ജോസ്, ജോജി കുറുപ്പുമഠം, ജോർജ് മോനിപ്പിള്ളി എന്നിവർ പങ്കെടുത്തു.