നെടുമ്പാശേരി: നൈജീരിയയിൽ നിന്നും 312 പ്രവാസികളുമായി എയർ പീസ് വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഇന്നലെ വൈകിട്ട് 3.30ന് എത്തിയ വിമാനത്തിൽ 197 മലയാളി യാത്രക്കാരുണ്ടായിരുന്നു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 184 യാത്രക്കാരുമായി ഇന്നലെയെത്തി. എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് ദുബായ്, അബുദാബി, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തും.
ആഭ്യന്തര മേഖലയിൽ ഇന്നലെ 11 വരവുകളും 12 പുറപ്പെടലുകളും നടന്നു. മുംബൈ, ഹൈദ്രാബാദ്, മദ്രാസ് എന്നീ മേഖലകളിലെ കൊച്ചിയിലേക്കുള്ള ഓരോ വിമാന സർവീസും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു പുറപ്പെടലും റദ്ദാക്കി. 918 ആഭ്യന്തര യാത്രക്കാർ എത്തുകയും 543 പേർ പുറപ്പെടുകയും ചെയ്തു.