dyfi
ഡി.വെെ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റീ സൈക്കിൾ കേരള കാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി സമാഹരിച്ച് തുകയുടെ ആദ്യ ഗഡു ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതിഷിന് ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു കൈമാറുന്നു..

മൂവാറ്റുപുഴ: ഡി.വെെ.എഫ.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റീസൈക്കിൾ കേരള കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി സമാഹരിച്ച തുകയുടെ ആദ്യഗഡു ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷിന് ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു കൈമാറി. ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ,പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റി അംഗം പി.ബി. രതീഷ്, ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ മുസ, ട്രഷറർ റിയാസ്ഖാൻ എന്നിവർ പങ്കെടുത്തു.