തിരുവനന്തപുരം: ആഡിറ്റോറിയങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഓഡിറ്റോറിയം ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലോക്ക് ഡൗണിനെ തുടർന്ന് മേഖല സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ആഡിറ്റോറിയങ്ങൾ നിർമ്മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും വേണ്ടി വലിയ തുകയാണ് ബാങ്കുകളിൽ നിന്നും വായ്പയായി എടുത്തിട്ടുള്ളത്. ആഡിറ്റോറിയങ്ങളിൽ നിന്നുള്ള വരുമാനം മാത്രമാണ് തിരിച്ചടവിനുള്ള മാർഗമെന്നും ആഡിറ്റോറിയം ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് കണ്ണശയും ജനറൽ സെക്രട്ടറി മോഹനൻ നായരും ആവശ്യപ്പെട്ടു.