ddd

തിരുവനന്തപുരം: ഇൻഫോസിസിൽ സിസ്റ്റം എൻജിനീയർ ട്രെയിനിയായ കൃഷ്ണ എ.വി തന്റെ ആദ്യ സ്റ്റെപെന്റ് തുകയായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. ചെക്ക് അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എയ്‌ക്ക് കൈമാറി. കേശവദാസപുരം മോസ്‌ക് ലൈനിൽ അംബികയുടെയും വിജയന്റെയും മകളാണ് കൃഷ്‌ണ.