മുംബയ്: വ്യാപാരത്തിൽ തട്ടിപ്പ് കാട്ടിയതിന് 21 കമ്പനികൾക്ക് അഞ്ചുലക്ഷം രൂപ വീതം പിഴ വിധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർ‌ഡ് ഒഫ് ഇന്ത്യ (സെബി). ജോളി പ്ലാസ്‌റ്രിക്‌സ് ഇൻഡസ്ട്രീസ് എന്ന കമ്പനിക്കെതിരെ 2012 ഫെബ്രുവരിക്കും 2014 നവംബറിനും ഇടയിൽ സെബി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ്, 21 കമ്പനികളും പരസ്‌പരം ബന്ധപ്പെട്ടവയാണെന്നും തട്ടിപ്പ് വ്യാപാരവും തിരിമറികളുമാണ് ഇവർ നടത്തിയിരുന്നതെന്നും കണ്ടെത്തിയത്.

ആവിയ ബിൽഡ്ടെക്ക്, ആവിയ സോഫ്‌ട് ടെക്ക്, ആക്യുറേറ്റ് ബിൽഡ്‌വെൽ, ആഗ്ളോ ഫിനാൻഷ്യൽ സർവീസസ്, അഞ്ചൽ ഗോയൽ, അശോക് കുമാർ ജെയിൻ, അശ്വിൻ വെർമ, ബ്ളൂചിപ് ഫിൻകാപ് സെർവ്, കാപ്പിറ്റൽ സെക്യൂരിറ്രീസ്, സെഞ്ച്വറി ബിൽഡ്‌മാർട്ട്, ലളിത് മോഹൻ ഗുപ്‌ത, ലക്ഷ്‌മികാന്ത് ഗാഗർ, കാഞ്ചൻ ബസ്‌തിമാൽ ജെയിൻ, മൂഡ് ട്രേഡിംഗ്, ഓഷ്യൻ ഷെയർ ബ്രോക്കേഴ്‌സ്, പൂനം മിത്തൽ, രാംകുമാർ ഗോയൽ, സ്‌റ്റെഡി കാപ്പിറ്റൽ അഡ്വൈസറി സർവീസസ്, ഷുവർ പോർട്ട്‌ഫോളിയോ സർവീസസ്, സൂര്യ മെഡിടെക്, ഉഷ ജയ്‌സ്വാൾ എന്നീ കമ്പനികൾക്ക്/നിക്ഷേപകർക്കാണ് സെബി പിഴ വിധിച്ചത്.