കാലിഫോർണിയ: ആപ്പിളിന്റെ പുതിയ 13 ഇഞ്ച് സ്ക്രീനോട് കൂടിയ മാക്‌ബുക്ക് പ്രൊ വിപണിയിലെത്തി. മാജിക് കീബോർഡാണ് പ്രധാന മാറ്റവും സവിശേഷതയും. വില 1.22 ലക്ഷം രൂപ മുതൽ. മാക്ബുക്ക് പ്രൊയിൽ ഉപയോഗിച്ചിരുന്ന ബട്ടർഫ്ളൈ കീബോർഡിന്റെ അന്ത്യത്തിന് തുടക്കമാകുകയാണ് മാജിക് കീബോർഡിന്റെ വരവോടെ. കഴിഞ്ഞവർഷം 16 ഇഞ്ച് സ്‌ക്രീനുള്ള മാക്ബുക്ക് പ്രൊയിലും ആപ്പിൾ മാജിക് കീബോർഡ് ഉൾപ്പെടുത്തിയിരുന്നു.
ടൈപ്പിംഗ് ഏറെ സുഗമവും സുഖകരവുമാണെന്നതാണ് മാജിക് കീബോർഡിന്റെ മികവ്. ആപ്പിളിന്റെ എല്ലാ പുതിയ നോട്ട് ബുക്ക് ശ്രേണിയിലും ഇപ്പോൾ മാജിക് കീബോർഡാണ് ഉള്ളതെന്ന് മാക് ആൻഡ് ഐപാഡ് പ്രോഡക്‌ട് മാർക്കറ്രിംഗ് സീനിയർ ഡയറക്‌ടർ ടോം ബോഗർ പറഞ്ഞു. അലുമിനിയം യൂണിബോഡി ഡിസൈനുള്ള പുതിയ മാക്ബുക്ക് സിൽവർ, ഗ്രേ നിറങ്ങളിൽ ലഭിക്കും.
മാക്ബുക്ക് പ്രൊ
സ്‌ക്രീൻ : 13 ഇഞ്ച് റെറ്രിന ഡിസ്‌പ്ളേ
നാലുകോടി പിക്‌സൽ, ദശലക്ഷത്തിലേറെ കളറുകൾ
മാജിജ് കീബോർഡ്
16 ജിബി റാം (32 ജിബി വരെ ഉയർത്താം)
256 ജിബി സ്‌റ്രോറേജ് (4ടിബി വരെ ഉയർത്താം
നിറഭേദങ്ങൾ : സിൽവർ, ഗ്രേ
10-ാം തലമുറ ഇന്റൽ പ്രൊസസർ