കൊച്ചി: ഇന്ത്യയിലെ ഏറ്രവും വലിയ കമ്മോഡിറ്രി എക്‌സ്‌ചേഞ്ചിന്റെ പ്രതിദിന വരുമാനം വീണ്ടും ഉണർവിന്റെ പാതയിൽ. കൊവിഡിന്റെ പശ്ചാത്തലത്തിൽ വ്യാപാര സമയം വെട്ടിക്കുറച്ചതോടെ ഇടിഞ്ഞ വരുമാനമാണ് വീണ്ടും നേട്ടത്തിന്റെ പാത പിടിച്ചത്. രാവിലെ ഒമ്പത് മുതൽ രാത്രി 11.30 വരെയായിരുന്നു എം.സി.എക്‌സിന്റെ പ്രവർത്തന സമയം. ഇത്, രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയായി സെക്യൂരിറ്രീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) നിജപ്പെടുത്തയതോടെയാണ് വരുമാനം ഇടിഞ്ഞത്. എന്നാൽ, ഇപ്പോൾ സമയക്രമം സെബി പുനഃസ്ഥാപിച്ചു.
₹48,000 കോടി
എം.സി.എക്‌സിന്റെ പ്രതിദിന വരുമാനം പ്രവർത്തന സമയം കുറയ്ക്കും മുമ്പ് ശരാശരി 48,000 കോടി രൂപയായിരുന്നു.
₹10,000 കോടി
പ്രവർത്തനസമയം സെബി വെട്ടിക്കുറച്ചതോടെ, വരുമാനം 10,000 കോടി രൂപയ്ക്ക് താഴെയായി ഇടിഞ്ഞു.
₹20,000 കോടി
ഏപ്രിൽ 30ന് സെബി പഴയ സമയക്രമം പുനഃസ്ഥാപിച്ചു. അതോടെ, വരുമാനം 20,000 കോടി രൂപയ്ക്കുമേലായി വർദ്ധിച്ചു.