തിരുവനന്തപുരം: ജില്ലയിലെ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കുന്നതിന് രണ്ടുകോടി രൂപയുടെ എം.എൽ.എ ഫണ്ടിന് ഭരണാനുമതി ലഭിച്ചതായി വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. കടൽഭിത്തി നിർമ്മിക്കുന്നതിന് ആവശ്യമായ തുക സർക്കാർ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. സാങ്കേതികാനുമതി ലഭ്യമായാലുടൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശ മേഖലകളിൽ സ്‌പെഷ്യൽ ഫണ്ട് അനുവദിച്ചാൽ മാത്രമേ പൂർണമായും കടൽഭിത്തി നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. സ്‌പെഷ്യൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകിയെന്നും എം.എൽ.എ അറിയിച്ചു.